Kerala
അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ തട്ടിയെടുത്തെന്ന പരാതി; കോൺഗ്രസ് കൗൺസിലർക്കെതിരെ കേസ്

അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു. ചേർത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള കേസ്.
അതിദരിദ്രർക്കുള്ള ഭക്ഷ്യക്കൂപ്പൺ ഗുണഭോക്താവിന്റെ അനുമതി ഇല്ലാത്തെ മറ്റൊരാൾക്ക് മറിച്ചു നൽകിയെന്നാണ് പരാതി. 25ാം വാർഡിലെ സ്ഥിരം താമാസക്കാരനായ ആനന്ദകുമാർ നൽകിയ പരാതിയിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസ് കേസെടുത്തത്.
ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പൺ വാർഡിലെ മറ്റൊരു കുടുംബത്തിന് നൽകിയതെന്ന് കൗൺസിലർ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തിരക്കഥയാണ് പരാതി എന്നാണ് സാജു ആരോപിക്കുന്നത്.



