Kerala
ചിക്കമംഗളൂരുവിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് മലയാളി യുവാക്കൾ മരിച്ചു

കർണാടക ചിക്കമംഗളൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ സഹീർ(21), അഞ്ചരക്കണ്ടി ബിഇഎംയുപി സ്‌കൂളിന് സമീപം തേറാംകണ്ടി അസീസിന്റെ മകൻ അനസ്(22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് ചിക്കമംഗളൂരുവിന് സമീപം കടൂരിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അനസ് സംഭവസ്ഥലത്ത് വെച്ചും സഹീർ ആശുപത്രിയിലേക്ക് പോകും വഴിയുമാണ് മരിച്ചത്.
രണ്ട് സ്‌കൂട്ടറുകളിലായി നാല് പേർ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദയാത്രക്ക് പോയതായിരുന്നു. മൈസൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരം നാട്ടിലെത്തിക്കും.



