Kerala
ശബരിമല സന്നിധാനത്തും പമ്പയിലും രാസ കുങ്കുമത്തിനും ഷാമ്പു പായ്ക്കറ്റുകൾക്കും വിലക്കേർപ്പെടുത്തി

ശബരിമല പമ്പയിലും സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വിൽക്കുന്നതിന് ഹൈക്കോടതി വിലക്ക്. ഉൽപ്പന്നങ്ങൾ പരിസ്ഥിതിക്ക് വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി. മണ്ഡല മകരവിളക്ക് സീസൺ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്.
പ്ലാസ്റ്റിക് ഷാമ്പുവിന്റെ ചെറിയ പായ്ക്കറ്റുകൾക്കും ഹൈക്കോടതി വിലക്കേർപ്പെടുത്തി. പമ്പാനദിയിൽ ഉൾപ്പടെ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുന്ന സാഹചര്യത്തിലാണ് നടപടി. വിലക്ക് കർശനമായി നടപ്പാക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ദേവസ്വം ബെഞ്ചിന്റെ കർശന നിർദ്ദേശം.
ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കർശന പരിശോധന നടത്തണമെന്നാണ് എരുമേലി ഗ്രാമപഞ്ചായത്തിന് നൽകിയ നിർദേശം. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.



