Kerala

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ജീവനക്കാരെ സാഹസികമായി രക്ഷപ്പെടുത്തി

മലപ്പുറം കോട്ടക്കലിൽ വ്യാപാര സ്ഥാപനത്തിൽ  വൻ തീപിടിത്തം. പുലർച്ചെ അഞ്ചരയോടെയാണ് കോട്ടക്കൽ നഗരമധ്യത്തിലുള്ള വ്യാപാരസ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. 200 രൂപക്ക് വൻ ആദായവിൽപന നടത്തുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. 

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണമായും കത്തിനശിച്ച നിലയിലാണ്. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നും  എത്തിയ നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

സ്ഥാപനത്തിനകത്തുണ്ടായിരുന്ന രണ്ട് ജീവനക്കാരെ  ഫയർഫോഴ്‌സ്  അതിസാഹസികമായി രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
 

See also  സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയെന്ന വാത്തകൾ നിഷേധിച്ച് നടി ധന്യ മേരി വർഗീസ്

Related Articles

Back to top button