Kerala

മന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് മർദനം: ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിൽ

കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാരക്രിയ നടത്തിയത്. 

യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി 9 വരെ ആഭിചാര ക്രിയകൾ നീണ്ടുനിന്നുവെന്നാണ് യുവതിയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

 യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ചില ബന്ധുക്കളുടെ ആത്മാക്കൾ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ക്രിയകൾ നടത്തിയതെന്നുമാണ് പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.
 

See also  തഹസിൽദാർ ജോലി ചെയ്യാനുള്ള മാനസികാവസ്ഥയല്ല; ജോലി മാറ്റം വേണമെന്ന് എഡിഎം നവീൻ ബാബുവിൻ്റെ ഭാര്യ

Related Articles

Back to top button