Local

ഗോത്രവർഗ്ഗ കോളനിയിൽ എൻഎസ്എസ് വളണ്ടിയർമാർ വസ്ത്രങ്ങൾ വിതരണം ചെയ്തു

മുക്കം:നാഷണൽ സർവീസ് സ്കീം ” നാട് അറിയാം കാട് അറിയാം” പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ കക്കാടംപൊയിൽ, അമ്പുമല ഗോത്രവർഗ്ഗ കോളനി സന്ദർശിക്കുകയും വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വിദ്യാർഥികളിൽ സമഭാവനയും സഹാനുഭൂതിയും കാരുണ്യവും സാമൂഹിക ഉത്തരവാദിത്വവും സൃഷ്ടിക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. നേരത്തെ സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർ ആരംഭിച്ച സഞ്ചരിക്കുന്ന വസ്ത്ര ബാങ്ക് പദ്ധതിയുമായി ചേർന്നു കൊണ്ടാണ് വിദ്യാർത്ഥികൾ വസ്ത്രങ്ങൾ ശേഖരിച്ചതും വിതരണം ചെയ്തതും.

പരിപാടിയുടെ ഭാഗമായി വളണ്ടിയർമാർ ഗോത്രവർഗ്ഗ വിഭാഗങ്ങളുമായി സംവദിക്കുകയും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ ടി സലീം അധ്യാപകരായ ഫഹദ് ചെറുവാടി അബൂബക്കർ പി എൻഎസ്എസ് വളണ്ടിയർമാരായ മിൻഹാൽ പി , അൻഷിൽ അമൽ കെ, മുഹമ്മദ് റാസി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

See also  എസ് എസ് എൽ സി റിസൾട്ട് 2025

Related Articles

Back to top button