Kerala

എ പത്മകുമാറിനെ ചോദ്യം ചെയ്യും; ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ച് പത്മകുമാറിന് നോട്ടീസ് നൽകും. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് എസ് ഐ ടിയുടെ തീരുമാനം

ശബരിമല ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണം പൂശാനായി കൊണ്ടുപോകുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു പത്മകുമാർ. അന്ന് ബോർഡ് അംഗങ്ങളായിരുന്ന രണ്ട് പേരെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. 

ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന് എസ്‌ഐടി സംഘം പത്മകുമാറിനെ അറിയിച്ചിരുന്നു. നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പത്മകുമാർ അസകൗര്യം അറിയിക്കുകയായിരുന്ന.ു ഇതോടെയാണ് വീണ്ടും നോട്ടീസ് നൽകാൻ തീരുമാനിച്ചത്‌
 

See also  കായലോട് യുവതിയുടെ ആത്മഹത‍്യ; പ്രതികൾ വിദേശത്തേക്ക് കടന്നു: ലുക്ക് ഔട്ട് നോട്ടീസുമായി പൊലീസ്

Related Articles

Back to top button