Sports

ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്ക, അനുനയവുമായി നഖ്‌വി

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. ഇസ്ലാമാബാദിലുണ്ടായ ചാവേർ ബോംബാക്കമണത്തിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ താരങ്ങൾ പരമ്പരയിൽ നിന്ന് പിൻമാറാനൊരുങ്ങുന്നത്. പാക്കിസ്ഥാനിൽ സുരക്ഷിതരല്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു

ഇന്ന് റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിന മത്സരത്തിൽ കളിക്കില്ലെന്ന നിലപാടിലാണ് ലങ്കൻ താരങ്ങൾ. അതേസമയം പര്യടനം ഉപേക്ഷിക്കരുതെന്ന് ലങ്കൻ ക്രിക്കറ്റ് ബോർഡിനോട് പാക് ക്രിക്കറ്റ് ബോർഡ് അഭ്യർഥിച്ചു. ആദ്യ ഏകദിനം നടന്ന റാവൽപിണ്ടിയിൽ നിന്ന് 17 കിലോമീറ്റർ മാത്രം അകലെയായിരുന്നു സ്‌ഫോടനം നടന്നത്

സ്‌ഫോടനമുണ്ടായിട്ടും ആദ്യ ഏകദിന മത്സരം പൂർത്തിയാക്കിയെങ്കിലും ടീമിന്റെ സുരക്ഷയിൽ ലങ്കൻ താരങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ടീമിന് എല്ലാ സുരക്ഷയും നൽകാമെന്ന് പാക് ആഭ്യന്തര മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്വി വാഗ്ദാനം ചെയ്‌തെങ്കിലും ലങ്കൻ താരങ്ങൾ ഇതുവരെ വഴങ്ങിയില്ലെന്നാണ് വിവരം
 

See also  തീക്കാറ്റായി എം ഡി നിധീഷ്; സൗരാഷ്ട്രയ്ക്ക് ബാറ്റിംഗ് തകർച്ച, 5 വിക്കറ്റുകൾ വീണു

Related Articles

Back to top button