Kerala
ഇന്നലെ കുത്തനെ ഉയർന്നു, ഇന്ന് ചെറിയ ഇടിവ്; പവന്റെ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വിലയിൽ 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 93,760 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയിലെത്തി
ഇന്നലെ പവന്റെ വിലയിൽ 1680 രൂപ ഉയർന്നിരുന്നു. ഇതോടെ ദിവസങ്ങൾക്ക് ശേഷം പവന്റെ വില 94,000 രൂപയിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിടിഞ്ഞത്
ഈ മാസം തുടക്കത്തിൽ 90,200 രൂപയായിരുന്നു പവന്റെ വില. നവംബർ 5ന് 89,080 രൂപയായി താഴ്ന്നു. പിന്നീട് പടിപടിയായി വില ഉയരുകയായിരുന്നു.



