Sports

ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്കും തകർച്ച. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറിനേക്കാൾ 21 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോഴും

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 159 റൺസിന് പുറത്തായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. സ്‌കോർ 75ൽ നിൽക്കെ 29 റൺസെടുത്ത വാഷിംഗ്ടൺ സുന്ദറെ ഇന്ത്യക്ക് നഷ്ടമായി. പിന്നാലെ എത്തിയ ശുഭ്മാൻ ഗിൽ 4 റൺസ് എടുത്ത് നിൽക്കെ റിട്ട. ഹർട്ടായി പവലിയനിലേക്ക് മടങ്ങി

സ്‌കോർ 109ൽ നിൽക്കെ 39 റൺസെടുത്ത കെഎൽ രാഹുലും പുറത്തായി. പിന്നീടെത്തിയ റിഷഭ് പന്ത് രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം സ്‌കോർ ബോർഡിന്റെ വേഗം ചലിപ്പിച്ചെങ്കിലും 27 റൺസിന് വീണു. ഇതോടെ ഇന്ത്യ 4ന് 132 എന്ന നിലയിലായി. ലഞ്ചിന് പിരിയുമ്പോൾ 11 റൺസുമായി രവീന്ദ്ര ജഡേജയും അഞ്ച് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ

See also  രോഹിത്തിന് വെച്ച പണി ഗില്ലിന് കിട്ടി; പിങ്ക് ടെസ്റ്റില്‍ രോഹിത്ത് ഓപ്പണറാകില്ല; ഗില്ല് മധ്യ നിരയിലേക്ക്

Related Articles

Back to top button