Kerala

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ മന്ത്രി കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ ചെയ്തു. സിപിഐ നോമിനിയാണ് കെ രാജു

ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ പ്രതികരിച്ചു. ശബരിമലയിൽ ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിടുന്ന കാലത്താണ് ബോർഡിന്റെ ചുമതലയിലേക്ക് പുതിയ സമിതിയെ സർക്കാർ നിയോഗിച്ചത്.

വിവാദങ്ങളിൽ നിന്ന് മുഖം മിനുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ ജയകുമാറിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി സിപിഎമ്മും സർക്കാരും നിയമിച്ചത്. മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, ജിആർ അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
 

See also  ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; 26ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button