Kerala

സിപിഎം വിമത സ്ഥാനാർത്ഥിത്വം; സീറ്റ് കിട്ടാത്ത ചിലർ വിമതരാകും, പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ല: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം നഗരസഭയിലെ ഉള്ളൂർ വാർഡിലെ സിപിഎം വിമത സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകുമെന്നും പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും മന്ത്രി പറഞ്ഞു.

വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ കുറിച്ചുള്ള ശിവൻകുട്ടിയുടെ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ഉള്ളൂരിൽ കെ ശ്രീകണ്ഠനാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമാണ് കെ ശ്രീകണ്ഠൻ. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുൻ ബ്യൂറോ ചീഫും ആയിരുന്നു. തിരുവനന്തപുരത്ത് സിപിഎമ്മിന് വെല്ലുവിളിയായി നിരവധി പേരാണ് വിമതരായി മത്സരിക്കുന്നത്.

See also  പാലക്കാട് മങ്കരയിൽ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button