Kerala

ബിഎൽഒമാരുടെ ജോലിഭാരം അതികഠിനം; ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുതെന്ന് എംവി ഗോവിന്ദൻ

ബിഎൽഒമാർക്ക് അതികഠിന ജോലിഭാരമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമപോരാട്ടത്തിലാണ്. കണ്ണൂരിലെ ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദമെന്ന ആരോപണം അസംബന്ധമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു

ഇടത് പാർട്ടികൾ സമ്മർദമുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ബിജെപിക്കാരുടെ വാദമാണ്. മരിച്ച ബിഎൽഒയുടെ പിതാവ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല

ഞങ്ങൾ സമ്മർദം ചെലുത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്താമ്. സുപ്രീം കോടതി വരെ പോയത് അതിന്റെ ഭാഗമാണ്. ബിജെപിയെ സഹായിക്കാനാണ് പ്രതിപക്ഷ നേതാവ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു
 

See also  സ്‌കൂൾ സമയമാറ്റം: എതിർപ്പുള്ളവരുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി

Related Articles

Back to top button