Kerala

സാമ്പിളുകൾ ശേഖരിക്കാനായി സ്വർണപ്പാളി ഇളക്കി മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചു. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപ്പാളികൾ ഇളക്കി മാറ്റി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി

ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളിയും ശ്രീകോവിലിന്റെ വസത് ഭാഗത്തെ സ്വർണപ്പാളികളുമാണ് നിലവിൽ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ പുനഃസ്ഥാപിക്കും. സ്വർണപ്പാളികളുടെ തൂക്കം നിർണയിക്കുമെന്നാണ് വിവരം

അതേസമയം പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി ദേവസ്വം ബെഞ്ച് പരിഗണിക്കും. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
 

See also  തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ ശക്തൻ രാജിവെച്ചു; അനുനയ ശ്രമത്തിന് കെപിസിസി

Related Articles

Back to top button