World

ബംഗ്ലാദേശിൽ വീണ്ടും കലാപം, അവാമി ലീഗ് അനുകൂലികൾ തെരുവിൽ

മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ വൻ സംഘർഷം. അവാമി ലീഗ് അനുകൂലികൾ എതിരാളികളുമായും പോലീസുമായും ഏറ്റുമുട്ടിയത് സംഘർഷത്തിലേക്ക് നയിച്ചു. ഏറ്റുമുട്ടലുകളിൽ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

ധാക്കയിലെയും മറ്റ് നഗരങ്ങളിലെയും തെരുവുകളിൽ വിന്യസിച്ചിരുന്ന പോലീസുമായി അവാമി ലീഗ് അനുകൂലികൾ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധ പ്രകടനത്തിനും ഹൈവേകൾ ഉപരോധിച്ചതിനും പിന്നാലെയായിരുന്നു ആക്രമണം. 

പ്രകടനക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ലാത്തിയുപയോഗിച്ച് ഓടിക്കുന്നതിന്റെയും സ്‌ഫോടന ശബ്ദം കേൾക്കുന്നതിൻരെയും  ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
 

See also  മ്യാൻമറിൽ ആറ് ഭൂകമ്പങ്ങൾ; ലാംപാങ് ജില്ലയിലും ഭൂചലനം രേഖപ്പെടുത്തി

Related Articles

Back to top button