Kerala

തിരുവനന്തപുരം നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 22ന് അവധി

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കലക്ടർ. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല.

നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബർ 22ന് കലക്ടർ പ്രാദേശിക അവധി അനുവദിച്ചത്.
 

See also  മഴ ശക്തമാകുന്നു: ഓറഞ്ച് അലർട്ട് മൂന്ന് ജില്ലകളിൽ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button