Kerala

തിരുവനന്തപുരം ഉള്ളൂരിലെ വിമത സ്ഥാനാർഥി കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം നഗരസഭയിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർഥി കെ ശ്രീകണ്ഠനെതിരെ പാർട്ടി നടപടി. ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ ശ്രീകണ്ഠനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഉള്ളൂരിൽ കെ ശ്രീകണ്ഠൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു

ഇതിന് പിന്നാലെ മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ ശ്രീകണ്ഠൻ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ മുൻ ചീഫ് കൂടിയാണ് കെ ശ്രീകണ്ഠൻ

കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു പറ്റിച്ചെന്നായിരുന്നു ശ്രീകണ്ഠന്റെ വിമർശനം. തയ്യാറെടുക്കാൻ ആദ്യം നിർദേശം നൽകിയ ശേഷം മറ്റൊരാളെ സ്ഥാനാർഥിയാക്കി. തയ്യാറെടുക്കാൻ പറഞ്ഞത് കല്യാണത്തിന് പോകാനല്ലല്ലോയെന്നും കെ ശ്രീകണ്ഠൻ ചോദിച്ചിരുന്നു.
 

See also  മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയെ വിടാതെ ഗവർണർ; വിശദീകരണം തേടി വീണ്ടും കത്തയക്കും

Related Articles

Back to top button