Kerala
ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു

ഇസ്രായേലിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശിനി മരിച്ചു. തുരുത്തി മുട്ടത്തിൽ ശരണ്യ പ്രസന്നനാണ് മരിച്ചത്.
ഇസ്രായേലിൽ ഹോം നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വിവരം ബന്ധുക്കൾക്ക് ലഭിച്ചത്
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. കുറിച്ചി കല്ലുങ്കൽ പ്രസന്നൻ-ശോഭ ദമ്പതികളുടെ മകളാണ്. ഭർത്താവ് വിഷ്ണു കുവൈത്തിലാണ്. എംവി വിജ്വൽ, എംവി വിഷ്ണ എന്നിവരാണ് മക്കൾ



