Kerala

പണമിടപാടിനെ ചൊല്ലി തർക്കം; യുവാവിനെ ബോണറ്റിലിരുത്തി കിലോമീറ്ററുകളോളം കാർ ഓടിച്ചതായി പരാതി

തൃശ്ശൂരിൽ തട്ടിയെടുത്ത കാർ തിരികെ ചോദിച്ചതിന് ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി കിലോമീറ്ററുകളോളം ഓടിച്ചു. അതിവേഗതയിൽ പാഞ്ഞ കാറിൽ നിന്ന് ഉടമ രക്ഷപ്പെട്ടത് നാട്ടുകാർ ഇടപെട്ടതോടെയാണ്. ആലുവ സ്വദേശി സോളമനെയാണ് കാറിന്റെ ബോണറ്റിൽ കിടത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ചത്

സംഭവത്തിൽ കുറ്റൂർ സ്വദേശി ബക്കറിനെതിരെ  കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. പണമിടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. വർക്ക് ഷോപ്പിലായിരുന്ന സോളമന്റെ കാർ ബക്കർ കൈക്കലാക്കുകയും ചെയ്തു

ഇത് ചോദിക്കാൻ ചെന്നപ്പോൾ തന്നെ ഇടിക്കുകയും ബോണറ്റിൽ കയറ്റി അഞ്ച് കിലോമീറ്ററോളം ഓടിച്ച് പോയെന്നും സോളമന്റെ പരാതിയിൽ പറയുന്നു. ബോണറ്റിൽ കിടന്ന് സോളമൻ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാട്ടുകാരാണ് വാഹനം തടഞ്ഞുനിർത്തി ഇരുവരെയും പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്‌
 

See also  കാസർകോട് ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം മധ്യവയസ്‌കൻ തൂങ്ങിമരിച്ചു

Related Articles

Back to top button