World

പാക്കിസ്ഥാനിൽ പശ നിർമാണ ഫാക്ടറിയിൽ സ്‌ഫോടനം; 15 തൊഴിലാളികൾ മരിച്ചു

പാക്കിസ്ഥാനിലെ ഫൈസലാബാദിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി. അപകടത്തിൽ 15 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫൈസലാബാദിലെ വ്യാവസായിക കേന്ദ്രത്തിലാണ് സ്‌ഫോടനം. 

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫാക്ടറി മാനേജരെ അറസ്റ്റ് ചെയ്തതായും സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ ഓടി രക്ഷപ്പെട്ട ഫാക്ടറി ഉടമയെ തെരയുകയാണെന്നും പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഫാക്ടറിക്ക് സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ടായി

അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് അസ്ലം പ്രതികരിച്ചു. അപകടത്തിൽ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ് അനുശോചനം അറിയിച്ചു. പരുക്കേറ്റവർക്ക് സാധ്യമായ ചികിത്സ ഉറപ്പാക്കാനും ഇവർ നിർദേശം നൽകി
 

See also  ഇന്ത്യ ആക്രമിക്കാൻ ഒരുങ്ങുന്നു; ഇടപെടൽ തേടി പാക്കിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ

Related Articles

Back to top button