Kerala

ഒപ്പം താമസിച്ച യുവതിയെ ക്രൂരമായി മർദിച്ചു, ശരീരമാസകലം പരുക്ക്; യുവമോർച്ച നേതാവ് പിടിയിൽ

കൊച്ചി മരടിൽ യുവതിയെ ക്രൂരമായി മർദിച്ച കേസിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവൻ കസ്റ്റഡിയിൽ. മൊബൈലിന്റെ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനം. യുവതിയുടെ ശരീരമാസകം അടിയേറ്റ പാടുകളാണ്. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. 

മർദനമേറ്റ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപുവാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. പിന്നാലെ സ്റ്റേഷനിലെത്തിയ യുവതി തനിക്ക് നേരിട്ട മർദനം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. യുവതിയും ഗോപുവും ഒന്നിച്ച് താമസിച്ച് വരുന്നവരാണ്. മുമ്പും ഗോപു തന്നെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് യുവതിയുടെ മൊഴി
 

See also  പീഡിപ്പിച്ചെന്ന് വനിതാ കോൺസ്റ്റബിളിന്റെ പരാതി; തിരുവനന്തപുരത്ത് എസ് ഐ അറസ്റ്റിൽ

Related Articles

Back to top button