World
അഫ്ഗാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം 14 പേർ കൊല്ലപ്പെട്ടതായി താലിബാൻ. ഗുർബസ് ജില്ലയിലെ മുഗൾഗൈയിൽ ഒരു വീടിന് മുകളിലാണ് ഒരു ബോംബ് പതിച്ചത്. ഇവിടെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു
കുനാർ, പക്തിക പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ നാല് പേരും കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചു. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ പാക്കിസ്ഥാനുമായി നിരന്തരം സംഘർഷം തുടരുകയാണ്.
കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും തമ്മിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇരുവശത്തും കനത്ത ആൾ നാശവും സംഭവിച്ചിരുന്നു.



