World

സുരക്ഷയിൽ ആശങ്ക; തുടർച്ചയായ മൂന്നാം തവണയും ഇന്ത്യാ സന്ദർശനം മാറ്റിവെച്ച് നെതന്യാഹു

തുടർച്ചയായ മൂന്നാം തവണയും ഇന്ത്യാ സന്ദർശനം റദ്ദാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഡൽഹി ചെങ്കോട്ടക്ക് സമീപം ഈ മാസം 10ന് 13പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചാണ് നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവെച്ചത് എന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് സന്ദർശനം മാറ്റിവെക്കാൻ കാരണമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണവിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയൊരു തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ച് വരികയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ഡിസംബർ പകുതിയോടെ നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു വിവരം. ഇത് മൂന്നാം തവണയാണ് നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റുന്നത്. ഏപ്രിലിലും സെപ്റ്റംബറിലും നടത്താനിരുന്ന സന്ദർശനങ്ങളിൽ നിന്ന് നെതന്യാഹു പിൻമാറിയിരുന്നു. 2018ലാണ് നെതന്യാഹു ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്.
 

See also  ഹിബ്‌സുല്ലയെ ഇനി നയിക്കുക ഹാഷിം സഫീദ്ദീന്‍, പുതിയ മേധാവിയെ തെരഞ്ഞെടുത്തുവെന്ന് സംഘടന

Related Articles

Back to top button