Kerala

എസ് ഐ ആറിന് അടിയന്തര സ്റ്റേ കിട്ടുമോ; കേരളത്തിൽ നിന്നുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.എസ്‌ഐആർ നടപടികളിൽ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യം ഹർജിക്കാർ ഉന്നയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്‌നമാണ് സംസ്ഥാന സർക്കാർ ഉന്നയിക്കുക. ബിഎൽഒമാരുടെ ജോലി സമ്മർദ്ദം, കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളും ഹർജിക്കാർ കോടതിയെ അറിയിക്കും. 

ഹർജികളിൽ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രീംകോടതി തേടിയിരുന്നു. കേരളത്തിലെ എസ്‌ഐആറിനെതിരെ സംസ്ഥാന സർക്കാരിന് പുറമേ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവരാണ് കോടതിയെ സമീപിച്ചത്.

See also  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 520 രൂപ കുറഞ്ഞു

Related Articles

Back to top button