Kerala
ശബരിമല സ്വർണക്കൊള്ള; അപകീർത്തികരമായ പരാമർശത്തിൽ കെഎം ഷാജഹാനെതിരെ കേസ്

ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തിൽ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്
ശബരിമല സ്വർണപ്പാളി കടത്തുമായി എഡിജിപി എസ് ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഷാജഹാൻ യൂട്യൂബ് ചാനൽ വഴി മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. നേരത്തെ സിപിഎം നേതാവ് കെജെ ഷൈൻ, വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്ണൻ എന്നിവർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഷാജഹാനെ അറസ്റ്റ് ചെയ്തിരുന്നു
എസ് ശ്രീജിത്ത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും ഇതിൽ പോലീസിനും പങ്കുണ്ടെന്ന വീഡിയോ ഷാജഹാൻ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി. ഈ വീഡിയോ പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.



