Kerala

ഐപിഎസ് എന്നെഴുതിയത് മായ്ച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർ ശ്രീലേഖക്ക് തിരിച്ചടി

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആംആദ്മി പാർട്ടി സ്ഥാനാർഥി ടിഎസ് രശ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

സർവീസിൽ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ പോസ്റ്ററുകളിൽ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മീഷൻ കറുത്ത പെയിന്റ് ഉപയോഗിച്ച് മായ്ച്ചു. 

ബാക്കിയിടങ്ങളിൽ ബിജെപി പ്രവർത്തകർ റിട്ടയേർഡ് എന്ന് ചേർത്തു. ശാസ്താമംഗലം ഡിവിഷനിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി ശ്രീലേഖ മത്സരിക്കുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും തന്നെ എല്ലാവർക്കും അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു.
 

See also  നാലാം ദിവസവും സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം; ബാനർ പിടിച്ചു മാറ്റാൻ നിർദേശം നൽകി സ്പീക്കർ

Related Articles

Back to top button