Kerala

കേരളത്തിൽ നടക്കുന്ന 95 ശതമാനം വികസനവും മോദി സർക്കാരിന്റേത്: രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രാതിനിധ്യം ഇത്തവണ ബിജെപിക്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. 21,065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ വരും കാലത്ത് മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല, ഫൈനൽ തന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

വികസനം ഇല്ലായ്മ ചർച്ച ചെയ്യും. എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ അവകാശപ്പെട്ടു.

ഭരണഘടന ഞങ്ങളെ നയിക്കുന്നു. ഭരണഘടന കയ്യിൽ പിടിച്ചു വെൽഫെയർ പാർട്ടിക്ക് ഒപ്പം നിൽക്കുന്നത് ബിജെപി എതിർക്കും. ഭരണഘടനക്ക് എതിരെ നിൽക്കുന്ന വെൽഫയർ പാർട്ടിയെ ബിജെപി എതിർക്കും. കേരളത്തിൽ എയിംസ് വരും. സ്ഥലം സർക്കാർ തീരുമാനിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
 

See also  ജയിച്ചത് യുഡിഎഫ് അംഗമായി; കൂറുമാറി എൽഡിഎഫ് പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ്, അഗളിയിൽ നാടകീയ നീക്കം

Related Articles

Back to top button