World
ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതിഷേധവുമായി ജയിലിലേക്ക് ഇരച്ചുകയറി അനുയായികൾ

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന അഭ്യൂഹത്തെ തുടർന്ന് പാക്കിസ്ഥാനിൽ സംഘർഷം. 2025 മുതൽ റാവൽപിണ്ടിയിലെ ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ. അദ്ദേഹം മരിച്ചെന്ന അഭ്യൂഹം പരന്നതോടെ അനുയായികൾ ജയിൽ വളപ്പിലേക്ക് ഇരച്ചുകയറി
അതേസമയം വാർത്തകൾ സംബന്ധിച്ച് അധികൃതർ ഔദ്യോഗിക വിശദീകരണം ഇതുവരെ നൽകിയിട്ടില്ല. ആയിരക്കണക്കിന് അനുയായികളാണ് റാവൽപിണ്ടി അഡിയാല ജയിലിലേക്ക് ഇരച്ചുകയറിയത്. ഇമ്രാൻ മരിച്ചതായി പറയുന്ന നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
ഇമ്രാൻ ഖാന് നേരെ ജയിലിനുള്ളിൽ വെച്ച് ക്രൂരമായ ആക്രമണം നടക്കുന്നതായി അദ്ദേഹത്തിന്റെ സഹോദരിമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സഹോദരനെ കാണണമെന്ന സഹോദരിമാരുടെ ആവശ്യം ജയിൽ അധികൃതർ തള്ളിയതോടെയാണ് ഇമ്രാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പരന്നത്.



