Kerala
വയനാട് വൃദ്ധ ദമ്പതികൾക്ക് അയൽവാസിയുടെ ക്രൂര മർദനം; കൈ ഇരുമ്പ് വടി കൊണ്ട് തല്ലിയൊടിച്ചു

വയനാട് കണിയാമ്പറ്റയിൽ വൃദ്ധ ദമ്പതികളുടെ കൈ തല്ലിയൊടിച്ച് അയൽവാസി. കൃഷിയിടത്തിൽ കോഴി കയറിയെന്ന് ആരോപിച്ചായിരുന്നു ദമ്പതികളെ ക്രൂരമായി മർദിച്ചത്
കണിയാമ്പറ്റ സ്വദേശികളായ ലാൻസി തോമസ്, അമ്മിണി എന്നിവർക്കാണ് പരുക്കേറ്റത്. ലാൻസിയുടെ ഇരു കൈകളും അമ്മിണിയുടെ വലത് കൈയും ഒടിഞ്ഞു
അയൽവാസിയായ തോമസ് വൈദ്യരാണ് ആക്രമണം നടത്തിയത്. ഇരുമ്പ് വടി കൊണ്ടാണ് ഇയാൾ ദമ്പതികളെ ആക്രമിച്ചത്. തോമസ് വൈദ്യർക്കെതിരെ പോലീസ് കേസെടുത്തു.



