Kerala

വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പത്രിക പുറത്തിറക്കിയത്. 2036 ൽ നടക്കുന്ന ഒളിംപിക്സിന് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റമെന്നതാണ് പത്രിയിലെ പ്രധാന വാഗ്ദാനം.

ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരങ്ങളിലൊന്നാക്കുമെന്നും പത്രിയിൽ പറയുന്നു. മത്രമല്ല എല്ലാവർക്കും വീടും എല്ലാ വാർഡിലും കുടുംബാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയും വാഗാദാനത്തിൽ ഉൾപ്പെടുന്നു.

ഒളിംപിക്സിന് ഇന്ത്യ വേദിയാവുമോ എന്നതിൽ പോലും വ്യക്തതയില്ലാത്ത സമയത്താണ് തിരുവനന്തപുരത്ത് ഇത്തരമൊരു വാഗ്ദാനം എത്തുന്നതെന്നത് ശ്രദ്ധേയമാണ്.

See also  മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റ്; സ്ഥാനാർഥിത്വം തെറിച്ച സിപിഎം നേതാവ് സ്വതന്ത്രനായി മത്സരിച്ചേക്കും

Related Articles

Back to top button