ഗര്‍ഭസ്ഥ ശിശുവിന് 3 മാസത്തെ വളര്‍ച്ച; രാഹുല്‍ നല്‍കിയ മരുന്നുകളുടെ വിവരങ്ങള്‍ പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു. മൂന്ന് മാസത്തെ വളര്‍ച്ചയാണ് ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടായിരുന്നത്. അശാസ്ത്രീയ ഗര്‍ഭഛിദ്രമാണ് നടത്തിയത് എന്ന വിവരങ്ങളാണ് യുവതി പൊലീസിന് കൈമാറിയിട്ടുള്ളത്. മൈഫിപ്രിസ്റ്റോണ്‍, മൈസോപ്രോസ്റ്റോള്‍ എന്നീ മരുന്നുകളാണ് രാഹുലിന്റെ സുഹൃത്ത് ജോബി യുവതിക്ക് എത്തിച്ച് നല്‍കിയത്.
ഈ മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കാതെ കഴിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാം. മരുന്ന് കഴിച്ചതിന് പിന്നാലെ ഗുരുതര രക്തസ്രാവമാണ് യുവതിക്ക് ഉണ്ടായത്. ഇതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സം തേടി. ഇതിന്റെ മെഡിക്കല്‍ രേഖകളും യുവതി പൊലീസിന് കൈമാറി. ഗര്‍ഭഛിദ്രത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ആത്മഹ്യ ചെയ്യാനും ശ്രമിച്ചിരുന്നു.
വിവാഹബന്ധം ഒഴിഞ്ഞപ്പോള്‍ സൗഹൃദം സ്ഥാപിച്ചെത്തിയ രാഹുല്‍ തന്നെ പറഞ്ഞു പ്രലോഭിപ്പിക്കുകയായിരുന്നു. ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞ്, തന്റെ വിശ്വാസം മുതലെടുത്ത് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.
അതേസമയം, ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളില്‍ യുവതി ഭര്‍ത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കം രാഹുല്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ട്. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം.
യുവതി അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ക്ക് മേല്‍ പ്രതിരോധം തീര്‍ക്കുന്നതാണ് രാഹുലിന്റെ തെളിവുകള്‍ എന്നതും ശ്രദ്ധേയമാണ്. ഗര്‍ഭഛിദ്രം സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖ അടക്കമാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ എത്തിയിട്ടുള്ളത്.



