Kerala

കിഫ്ബി മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്

മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വിശദീകരണം തേടിയ ശേഷമാകും തുടർ നടപടികൾ. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ഇഡി പറയുന്നു

2019ൽ 97.2 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം രണ്ട് തവണ തോമസ് ഐസകിന് നോട്ടീസ് നൽകിയിരുന്നു.
 

See also  നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് അതിജീവിതയുടെ ഹർജി

Related Articles

Back to top button