Kerala

ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി; ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ഇ മെയിൽ സന്ദേശം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇരട്ട സ്‌ഫോടനം നടത്തുമെന്ന് ബോംബ് ഭീഷണി സന്ദേശം. ഇ മെയിൽ ആയാണ് സന്ദേശം എത്തിയത്. പിന്നാലെ സ്ഥലത്ത് ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തി. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. 

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ഭീഷണി സന്ദേശം എത്തിയത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തിൽ പറയുന്നു. 

നേരത്തെയും ക്ലിഫ് ഹൗസിന് നേർക്ക് ബോംബ് ഭീഷണി വന്നിട്ടുണ്ട്. കൂടാതെ വഞ്ചിയൂർ കോടതി, പോലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും ഇ മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
 

See also  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും മറുപടിയില്ല; രാഹുലിനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ ഭർത്താവ്

Related Articles

Back to top button