Kerala

ഇഡി നോട്ടീസ് വെറും രാഷ്ട്രീയക്കളി; ബിജെപിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമെന്ന് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ വീണ്ടും നോട്ടീസ് അയച്ചതിൽ വിശദീകരണവുമായി മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയപ്പോൾ ഇ.ഡി അവരുടെ സ്ഥിരം കലാപരിപാടിയുമായി ഇറങ്ങിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്, ഇത്തവണ അടുത്ത തെരഞ്ഞെടുപ്പ്. വീണ്ടും നോട്ടീസുമായി വരുന്നു. 

ഇത് വെറും രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക് വിമർശിച്ചു. ബിജെപിക്കും യുഡിഎഫിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനമാണിതെന്ന് അദേഹം കുറ്റപ്പെടുത്തി ആദ്യ വാദം മസാല ബോണ്ടിന് അവകാശമില്ല എന്നായിരുന്നു. മസാല ബോണ്ട് വഴിയുള്ള പണം ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ ഇഡി പറയുന്നത്. 

മസാല ബോണ്ടിന് അനുമതി നൽകാനുള്ള അവകാശം ആർബിഐക്കാണ്. അതെല്ലാം പൂർത്തീകരിച്ചതാണ്. എന്തിനാണ് വിളിപ്പിക്കുന്നതെന്നതിൽ കാരണം പറയണം. കോടതിയും ചോദ്യം ന്യായമാണെന്ന് പറഞ്ഞതാണ്. എന്നാൽ ഇത്രയും കാലമായിട്ടും ആ ലളിതമായ ചോദ്യത്തിന് മറുപടി പറയാൻ ഇഡിക്ക് ആയിട്ടില്ലെന്ന് തോമസ് ഐസക് പറഞ്ഞു

See also  തിരുവനന്തപുരം ആര്യങ്കോട് 47കാരനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button