രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലെന്ന് സൂചന; പാലക്കാട് നിന്ന് മുങ്ങിയത് പൊള്ളാച്ചി വഴി

ലൈംഗിക പീഡന കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ കഴിയുന്നത് കോയമ്പത്തൂരിലെന്ന് സൂചന. പാലക്കാട് നിന്ന് പൊള്ളാച്ചി വഴിയാണ് രാഹുൽ കോയമ്പത്തൂരിലേക്ക് പോയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുൽ രക്ഷപ്പെട്ട വഴിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്
ആദ്യം പൊള്ളാച്ചിയിൽ എത്തിയ രാഹുൽ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മുങ്ങിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. രാഹുലിന് കോയമ്പത്തൂരിൽ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ഫോണുകളും സിമ്മുകളും മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടെന്നും എസ്ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്.
നാളെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുന്നത്. ഇതിന് മുമ്പായി പ്രതിയെ പിടികൂടാനാണ് പോലീസിന്റെ നീക്കം. ഇന്ന് തെരച്ചിലിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.



