Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോർട്ടിൽ; പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങി

പീഡനക്കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്-കർണാടക അതിർത്തിയായ ബാഗല്ലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പോലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയത്. ഇതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സൂചന

ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കഴിഞ്ഞ ആറ് ദിവസമായി രാഹുൽ ഒളിവിൽ തുടരുകയാണ്. നാളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുമ്പായി പീഡനക്കേസ് പ്രതിയെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പോലീസ്

വ്യാഴാഴ്ച വൈകിട്ട് രാഹുൽ പോയത് പൊള്ളാച്ചിയിലേക്കെന്ന നിഗമനത്തിലാണ് പോലീസ്. പിന്നാലെ കോയമ്പത്തൂരിലേക്ക് കടന്നു. രാഹുൽ ഒളിവിൽ പോകാൻ ഉപയോഗിച്ച ചുവന്ന പോളോ കാർ യുവനടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നടിയെ പോലീസ് ചോദ്യം ചെയ്‌തേക്കും.
 

See also  അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയത് സ്വർണമാലക്ക് വേണ്ടി; മകന്റെ കുറ്റസമ്മത മൊഴി

Related Articles

Back to top button