Kerala
ജയിലിനുള്ളിൽ നിരാഹാരം ആരംഭിച്ച് രാഹുൽ ഈശ്വർ; വെള്ളം മാത്രം മതി, ഭക്ഷണം ഒഴിവാക്കി

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ ജയിലിനുള്ളിൽ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി മുതൽ രാഹുൽ ഈശ്വർ ഭക്ഷണം ഒഴിവാക്കിയെന്നാണ് വിവരം. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്.
ജില്ല ജയിലിലെ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ഇന്നലെ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു
അന്വേഷണം നടക്കുമ്പോൾ ഇത്തരം പോസ്റ്റുകളിട്ടത് ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുൽ ഈശ്വർ വാദിച്ചത്.



