രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉചിതമായ നടപടി ഉചിതമായ സമയത്തെടുക്കും: സതീശൻ

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കൂടുതൽ നടപടി പാർട്ടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. പാർട്ടിക്ക് പോറലേൽപ്പിക്കാൻ സമ്മതിക്കില്ലെന്നും സതീശൻ പറഞ്ഞു
പാർട്ടിയെ സംരക്ഷിക്കും. പാർക്കിക്കൊരു ക്ഷീണവുമില്ല. പാർട്ടിയെക്കുറിച്ച് അഭിമാനമാണ്. കോൺഗ്രസ് ചെയ്തത് പോലെ മറ്റേത് പാർട്ടിയാണ് ചെയ്തിട്ടുള്ളതെന്നും സതീശൻ ചോദിച്ചു. രാഹുലിനെതിരെ ഇന്നലെയാണ് പുതിയ പരാതി വന്നത്. പേര് പോലും ഇല്ലാത്ത പരാതിയാണ്. എങ്കിലും അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കും.
ഒരു കേസ് കോടതിയിൽ ഉണ്ടല്ലോ. അതിൽ പാർട്ടി ഒരു തടസവും പറഞ്ഞില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. ശബരിമല സ്വർണക്കൊള്ള അന്തരീക്ഷത്തിൽ നിന്ന് പോകാനാണ് സിപിഎം ഈ വിഷയം പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.



