Sports

കോഹ്ലിക്കും റിതുരാജിനും അർധ സെഞ്ച്വറി; റായ്പൂർ ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 26 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി വിരാട് കോഹ്ലിയും റിതുരാജ് ഗെയ്ക്ക് വാദും അർധ സെഞ്ച്വറി നേടി. 

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവുമ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കമാണ് രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 40 റൺസ് കൂട്ടിച്ചേർത്തു. 8 പന്തിൽ 14 റൺസെടുത്ത രോഹിതാണ് ആദ്യം പുറത്തായത്

സ്‌കോർ 62ൽ നിൽക്കെ 22 റൺസെടുത്ത ജയ്‌സ്വാളും വീണു. പിന്നീട് കൂടുതൽ കോട്ടം ഇല്ലാതെ കോഹ്ലിയും റിതുരാജും ഇന്നിംഗ്‌സ് കൊണ്ടു പോകുകയായിരുന്നു. കോഹ്ലി 56 റൺസുമായും റിതുരാജ് 56 റൺസുമായും ക്രീസിൽ തുടരുകയാണ്.
 

See also  രോഹിത്ത്….ഈ കളിയൊന്നും മതിയാകില്ല..; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ത്യക്ക്

Related Articles

Back to top button