രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും; കൂടുതൽ രേഖകൾ ഹാജരാക്കാൻ അനുമതി

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഇതിന് ശേഷമാകും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഉണ്ടാകുക. കുറച്ചു രേഖകൾ കൂടി പരിശോധിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാളത്തേക്ക് മാറ്റിയത്.
നാളെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഒന്നര മണിക്കൂർ നേരമാണ് ഇന്ന് സെഷൻസ് കോടതിയിൽ വാദം നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു
കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിച്ചു. ബലാത്സംഗവും ഗർഭച്ഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച മറ്റ് കാര്യങ്ങളെല്ലാം രാഹുൽ മാങ്കുട്ടത്തിൽ അംഗീകരിച്ചു.
ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഇക്കാലത്ത് യുവതി വിവാഹിതയായിരുന്നു. ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നാണെന്നും രാഹുൽ കോടതിയിൽ വാദിച്ചു.



