Kerala
തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. തൃശ്ശൂർ ചേലക്കര ഉദുവടിയിൽ രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിർദിശയിൽ വന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളുടെയും മുൻഭാഗം തകർന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ സീറ്റിനിടയിൽ കുടുങ്ങിപ്പോയി.
ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമാണ്. രണ്ട് ബസുകളിലെയും യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



