Kerala

ഇനിയും അതിജീവിതകളുണ്ട്, അവരും പരാതി നൽകണം; നീതിയുടെ തുടക്കമാണിതെന്ന് റിനി ആൻ ജോർജ്

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു. സത്യം തന്നെ ജയിക്കുമെന്നും റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തൽ നടത്തിയത് റിനി ആൻ ജോർജ് ആയിരുന്നു

ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. കെട്ടിച്ചമച്ച കഥകളെന്നായിരുന്നു ആരോപണം. ഇപ്പോൾ കോടതി തന്നെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയല്ലെന്ന് ആദ്യ സൂചനകൾ നൽകിയിരിക്കുകയാണ്. അത്രയും വിഷമത്തോടെ പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. 

തന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർഥ്യമുണ്ട്. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണം, നീതി കണ്ടെത്തണം. അതിജീവിതകൾ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു
 

See also  കണ്ണേ കരളേ വിഎസ്സേ: വിപ്ലവ സൂര്യന്റെ സംസ്‌കാരം മറ്റന്നാൾ, ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം

Related Articles

Back to top button