Kerala

എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെസി വേണുഗോപാൽ

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്

കെപിസിസി തീരുമാനം എഐസിസി അംഗീകകരിക്കുകയും ചെയ്തു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്. ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തിൽ എടുത്ത ഒരു തീരുമാനമാണിതെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
 

See also  പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല; സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് പി സതീദേവി

Related Articles

Back to top button