Kerala

കരാർ കമ്പനിക്ക് ഒരു മാസത്തെ വിലക്ക്, കരിമ്പട്ടികയിലാക്കാനും നീക്കം

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. കരാർ കമ്പനിക്ക് ഒരു മാസത്തെ അടിയന്തര വിലക്ക് ഏർപ്പെടുത്തി. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനും നീക്കം ആരംഭിച്ചു. 

കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇന്നലെ തകർന്നത്. സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് അടക്കം കേന്ദ്രം നൽകി. 

കരാർ കമ്പനിയുടെ പ്രൊജക്ട് മാനേജരെയും റസിഡന്റ് എൻജിനീയറെയും മാറ്റി. വിദഗ്ധ സമിതി സംഭവസ്ഥലം സന്ദർശിക്കും. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചു
 

See also  കുട്ടികളെ ആലുവയിൽ നിന്നും കണ്ടെത്തി

Related Articles

Back to top button