Kerala

രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ ചോദ്യം ചെയ്തിരുന്നു

നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവർത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്. രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. നിരാഹാരം തുടരുന്നതിനെ തുടർന്ന് ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി. ജാമ്യഹർജി ഈ മാസം 15ന് പരിഗണിക്കും. അന്നുവരെയാണ് അറസ്റ്റ് താത്കാലികമായി തടഞ്ഞത്‌
 

See also  നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി, ക്ഷണിച്ചത് കലക്ടറെന്ന് ഹർജിയിൽ

Related Articles

Back to top button