Kerala

മുസ്ലീങ്ങൾക്ക് ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു; അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി

ദേശീയഗീതയമായ വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേമാതരത്തെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയാണ് വിമർശനം. മുസ്ലീങ്ങൾക്ക് വന്ദേമാതരത്തെ ഇഷ്ടമില്ലെന്ന് കണ്ട് ജിന്ന എതിർത്തു. അതോടെ നെഹ്‌റുവും വന്ദേമാതരത്തെ എതിർത്തുവെന്ന് മോദി ആരോപിച്ചു

വന്ദേമാതരത്തിന്റെ 100ാം വാർഷികം ആഘോഷിച്ചപ്പോൾ രാജ്യം അടിയന്തരാവസ്ഥയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. രാജ്യത്തെ ഭരണഘടന അടിച്ചമർത്തപ്പെടുകയായിരുന്നു. 1947ൽ സ്വാതന്ത്ര്യം നേടിത്തന്ന ഗാനത്തിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള നല്ല അവസരമാണിത്. 

അടുത്തിടെ ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെയും ബിർസ മുണ്ടയുടെയും 150ാം ജന്മവാർഷികങ്ങൾ രാജ്യം ആഘോഷിച്ചു. ഇപ്പോൾ വന്ദേമാതരം 150 വർഷങ്ങൾ ആഘോഷിക്കുകയാണെന്നും മോദി പറഞ്ഞു
 

See also  വീട്ടമ്മയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Related Articles

Back to top button