Kerala

എന്ത് നീതി; ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ അനാവരണമാണ് ഇപ്പോൾ കാണുന്നത്: പാർവതി തിരുവോത്ത്

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നടി പാർവതി തിരുവോത്ത്. നമ്മൾ ഇപ്പോൾ കാണുന്നത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അവതരണമാണെന്നാണ് പാർവതി സമൂഹ മാധ്യമത്തിൽ കുറിച്ചത്. എന്നും അവൾക്കൊപ്പമാണെന്നും പാർവതി വ്യക്തമാക്കി

എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം എന്നാണ് പാർവതി ഇൻസ്റ്റാ സ്റ്റോറിയിൽ പങ്കുവെച്ചത്. അതിജീവിതക്കൊപ്പമാണെന്ന വ്യക്തമാക്കുന്ന മറ്റ് പ്രതികരണങ്ങളും പാർവതി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയിട്ടുണ്ട്. 

ദൈവമുണ്ടെങ്കിൽ, കുറഞ്ഞപക്ഷം മനുഷ്യത്വമെന്നൊന്ന് ഉണ്ടെങ്കിൽ നാളെ അത് തെളിയിക്കപ്പെടും എന്നായിരുന്നു കഴിഞ്ഞ ദിവസം പാർവതി കുറിച്ചത്. അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടി റിമാ കല്ലിങ്കലടക്കമുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.

See also  കാഞ്ഞങ്ങാട് ഷവർമ കഴിച്ച കുട്ടികൾക്ക് ഛർദിയും അസ്വസ്ഥതയും; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Back to top button