Kerala

ശബരിമല സ്വർണക്കൊള്ള കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; ദിലീപ് നല്ല നടനാണെന്നും വെള്ളാപ്പള്ളി

സിനിമ കാണാറില്ലെന്നും ദിലീപ് നല്ല നടനാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നടിയെ പീഡിപ്പിച്ച കേസിലെ വിധിയെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് ഉപരി വ്യക്തിബന്ധങ്ങളും ഘടകമാണ്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും വാശിയോടെ പ്രവർത്തിച്ചു. അതാണ് പോളിംഗ് ഉയർന്നത്.

സംസ്ഥാന സർക്കാർ ഒരുപാട് നന്മകൾ ചെയ്തു. അത് പക്ഷേ വേണ്ട രീതിയിൽ പ്രചരിപ്പിക്കാനായില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും എൽഡിഎഫ് തൂത്തുവാരിയെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

See also  മെസി അടക്കമുള്ള അർജന്റീന ടീമിന്റെ വരവ് ആരാധകർക്കുള്ള ഓണസമ്മാനം: കായിക മന്ത്രി

Related Articles

Back to top button