Kerala

സ്വർണവിലയിൽ വൻ കുതിച്ച് ചാട്ടം; ഈ മാസത്തെ റെക്കോർഡ് പ്രതിദിന വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നുണ്ടായത്. പവന് ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 97,280 രൂപയിലെത്തി

ഗ്രാമിന് 175 രൂപ വർധിച്ച് 12,160 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണത്തിന്റെ വ്യാപാരം ഇന്ന് നടക്കുന്നത്. ഇന്നലെ രാവിലെ വിലയിൽ കുറവുണ്ടായെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 400 രൂപ വർധിച്ചിരുന്നു

ഇന്നലെ ഉച്ച കഴിഞ്ഞും ഇന്ന് രാവിലെയുമായി പവന് 1800 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 143 രൂപ വർധിച്ച് 9949 രൂപയായി. വെള്ളിക്കും റെക്കോർഡ് വില വർധനവാണ്. ഒരു ഗ്രാം വെള്ളിയുടെ വില 205 രൂപയിലെത്തി.
 

See also  ഔദ്യോഗിക പരിപാടികളിൽ നിശ്ചിത ബിംബങ്ങളും ചിത്രങ്ങളും മാത്രം; ഗവർണർക്ക് ശുപാർശ നൽകാൻ സർക്കാർ

Related Articles

Back to top button