Kerala

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി. വഖഫ് സംരക്ഷണവേദിയുടെ അപ്പീലിലാണ് സ്റ്റേ. മുനമ്പം ഭൂമിയിൽ സ്റ്റാറ്റസ്‌കോ തുടരണമെന്നും കോടതി ഉത്തരവിട്ടു. 

അതേസമയം മുനമ്പം വിഷയത്തിൽ സംസ്ഥാനം അന്വേഷണ കമ്മീഷനെ നിയമിച്ചതിന് സ്റ്റേയില്ല. മുനമ്പം ഭൂമി തർക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിൽ ആയതിനാൽ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല എന്നായിരുന്നു വഖഫ് സംരക്ഷണവേദിയുടെ വാദം. 

മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷനെ നിയമിക്കാനാകുമോ എന്നതായിരുന്നു ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്ന വിഷയമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
 

See also  സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷം: ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

Related Articles

Back to top button